Asianet News MalayalamAsianet News Malayalam

യാത്രാ വിലക്കിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ സന്ദർശന വിസകൾ പുതുക്കാനാരംഭിച്ചു

കാലാവധി കഴിഞ്ഞതിനെ തുടർന്ന്​ ഉപയോഗപ്പെടുത്താൻ കഴിയാത്ത വിസിറ്റിങ്​ വിസകൾ ഒരു ഫീസും കൂടാതെ പുതുക്കി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ കഴിഞ്ഞയാഴ്‍ച ഉത്തരവിട്ടിരുന്നു. ​

saudi arabia renews tourist visas expired due to travel ban
Author
Riyadh Saudi Arabia, First Published Jun 12, 2021, 5:58 PM IST

റിയാദ്: കൊവിഡ് സാഹചര്യത്തിൽ സൗദി അറേബ്യയിലേക്ക്​ പ്രവേശനം തടഞ്ഞതിനെ തുടർന്ന്​ കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. സൗദി അറേബ്യ യാത്രാനിരോധനം ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയ വിസകളാണ് പുതുക്കുന്നത്​. 

കൊവിഡ്​ രണ്ടാം തരംഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ കാലാവധി കഴിഞ്ഞതിനെ തുടർന്ന്​ ഉപയോഗപ്പെടുത്താൻ കഴിയാത്ത വിസിറ്റിങ്​ വിസകൾ ഒരു ഫീസും കൂടാതെ പുതുക്കി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ കഴിഞ്ഞയാഴ്‍ച ഉത്തരവിട്ടിരുന്നു. ​ആഭ്യന്തര, ധന മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഇലക്ട്രോണിക്​ സംവിധാനത്തിലൂടെയാണ് വിസ പുതുക്കുന്ന നടപടി വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്​. 

ഇതോടെയാത്രാനിരോധനത്തെ തുടർന്ന് ഉപയോഗപ്പെടുത്താത്തതും കാലാവധി കഴിഞ്ഞതുമായ വിസിറ്റിങ്​ വിസകൾ അതതു രാജ്യങ്ങളിൽ നിന്ന്​ ആളുകൾക്ക്​ പുതുക്കാനാകും. രാജ്യത്തിനുള്ള പുറത്തുള്ള സന്ദർശകർക്ക്​ സേവനത്തിന്റെ പ്രയോജനം ലഭിക്കാനും വിസ കാലാവധി നീട്ടാനും https://enjazit.com.sa/enjaz/extendexpiredvisa എന്ന ഇ-വിസ സേവന പ്ലാറ്റ്​ഫോമിൽ പ്രവേശിച്ചാൽ മതിയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Follow Us:
Download App:
  • android
  • ios