റിയാദ്: സൗദി അറേബ്യയില്‍ 249 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി 12 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 337 പേര്‍ കൊവിഡ്  മുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 357872 ആയി. രോഗമുക്തരുടെ ആകെ എണ്ണം 347513 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5919 ആണ്.

അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4440 ആയി കുറഞ്ഞു. ഇതില്‍ 632 പേര്‍ മാത്രമാണ് ഗുരുതരനിലയിലുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.1 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.7 ശതമാനവുമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത  പുതിയ കൊവിഡ് കേസുകള്‍: റിയാദ് 65, മക്ക 51, മദീന 32, കിഴക്കന്‍ പ്രവിശ്യ 29, ഖസീം 19, അസീര്‍ 17, നജ്‌റാന്‍ 13, അല്‍ബാഹ 9, ഹാഇല്‍ 6, അല്‍ജൗഫ് 4, തബൂക്ക് 3,  ജീസാന്‍ 1.