രാജ്യത്തെ രോഗമുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 327 ആളുകള്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ 257 രോഗബാധിതര്‍ മാത്രമേ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചുള്ളൂ. രാജ്യത്ത് വിവിധയിടങ്ങളിലായി നാലുപേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 369575 ഉം രോഗമുക്തരുടെ എണ്ണം 360954 ഉം ആയി.

ആകെ മരണസംഖ്യ 6393 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2228 ആയി കുറഞ്ഞു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 385 ആണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍: റിയാദ് 134, കിഴക്കന്‍ പ്രവിശ്യ 67, മക്ക 38, അല്‍ബാഹ 17, അല്‍ഖസീം 13, മദീന 11, അസീര്‍ 10, ഹാഇല്‍ 10, നജ്‌റാന്‍ 8, വടക്കന്‍ അതിര്‍ത്തി മേഖല 6, ജീസാന്‍ 6, അല്‍ജൗഫ് 5, തബൂക്ക് 2.