രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

റിയാദ്: സൗദി അറേബ്യയില്‍ ആശ്വാസം പകര്‍ന്ന് 341 പേര്‍ കൊവിഡ് മുക്തരായി. പുതുതായി 314 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിഞ്ഞവരില്‍ അഞ്ചുപേര്‍ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 373046 ആയി. ഇതില്‍ 363926 പേര്‍ സുഖം പ്രാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആകെ മരണസംഖ്യ 6438 ആയി. 2682 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 472 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 154, കിഴക്കന്‍ പ്രവിശ്യ 60, മക്ക 47, അല്‍ഖസീം 9, മദീന 9, അല്‍ബാഹ 7, വടക്കന്‍ അതിര്‍ത്തി മേഖല 6, ഹാഇല്‍ 5, അല്‍ജൗഫ് 4, നജ്‌റാന്‍ 4, അസീര്‍ 3, ജീസാന്‍ 3, തബൂക്ക് 3.