Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു

2515 പേര്‍  രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 427 പേരുടെ നില ഗുരുതരമാണ്.

saudi arabia reported 353 new covid cases on February 9
Author
Riyadh Saudi Arabia, First Published Feb 9, 2021, 10:15 PM IST

റിയാദ്: സൗദി അറേബ്യയില്‍ 353 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി നാലുപേര്‍ മരിച്ചു. രോഗബാധിതരില്‍ 249 പേര്‍  സുഖം പ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 370987 ആയി. ഇതില്‍ 362062 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6410 ആയി.

2515 പേര്‍  രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 427 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക് 1.7 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ  കൊവിഡ് കേസുകള്‍: റിയാദ് 168, കിഴക്കന്‍ പ്രവിശ്യ 66, മക്ക 38, അല്‍ബാഹ 23, മദീന 14, അല്‍ഖസീം 12, അല്‍ജൗഫ് 7, നജ്‌റാന്‍  6, അസീര്‍ 6, വടക്കന്‍ അതിര്‍ത്തി  മേഖല 4, ജീസാന്‍ 3, ഹാഇല്‍ 4, തബൂക്ക് 3. 

Follow Us:
Download App:
  • android
  • ios