റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 492 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 612 പേര്‍ സുഖം പ്രാപിച്ചു.  26 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 335,097  പോസിറ്റീവ് കേസുകളില്‍ 319746 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4794 ആയി ഉയര്‍ന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 10557 പേരാണ്. അതില്‍  993 പേരുടെ നില ഗുരുതരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.4 ശതമാനമായി. മരണനിരക്ക് 1.4 ശതമാനമാണ്. റിയാദ് 5, ജിദ്ദ 3, മക്ക 2, മദീന 1, ഹുഫൂഫ് 2,  മുബറസ് 1, ബുറൈദ 1, അബഹ 5, ഹഫര്‍ അല്‍ബാത്വിന്‍ 1, നജ്‌റാന്‍ 2, റിജാല്‍ അല്‍മ 1, അയൂണ്‍ 1, അഹദ് മസറ 1 എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച മരണങ്ങള്‍  സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 55. യാംബു 52, ജിദ്ദ 39, മക്ക 39, ദഹ്‌റാന്‍ 27, ഹുഫൂഫ്  27, ഹുഫൂഫ് 26, റിയാദ് 26, ഖമീസ് മുശൈത്ത് 17, മുബറസ് 15, ഹാഇല്‍ 13, ബല്‍ജുറഷി 12, ദമ്മാം 11, അറാര്‍ 11, നജ്‌റാന്‍ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍  പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. വ്യാഴാഴ്ച 49,535 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,541,028 ആയി.