Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 11 പേർ കൂടി മരിച്ചു

രോഗമുക്തരുടെ ആകെ എണ്ണം 3,47,176 ആയി  ഉയർന്നു. ആകെ മരണസംഖ്യ 5,907 ആണ്. അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4540 ആയി കുറഞ്ഞു. 

saudi arabia reports 11 new covid deaths on tuesday
Author
Riyadh Saudi Arabia, First Published Dec 1, 2020, 7:06 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 11 പേര്‍ കൂടി മരിച്ചു. ഒമ്പത് മാസത്തിനിടെയുള്ള രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണിത്. 263 പേർക്ക്  പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 374 പേർ രോഗ മുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,57,623 ആയി. 

രോഗമുക്തരുടെ ആകെ എണ്ണം 3,47,176 ആയി  ഉയർന്നു. ആകെ മരണസംഖ്യ 5,907 ആണ്. അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4540 ആയി കുറഞ്ഞു. ഇതിൽ 649 പേർ മാത്രമാണ്  ഗുരുതര നിലയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവുമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനവുമായി  തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 62, മക്ക 52, മദീന 41, കിഴക്കൻ പ്രവിശ്യ 40, ഖസീം 25,  അസീർ 15, വടക്കൻ അതിർത്തി മേഖല 7, ഹാഇൽ 5, തബൂക്ക് 4, ജീസാൻ 4, നജ്റാൻ 4, അൽജൗഫ് 2, അൽബാഹ 2. 

Follow Us:
Download App:
  • android
  • ios