Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 12 പേർ മരിച്ചു​

അസുഖ ബാധിതരായി രാജ്യത്ത്​ അവശേഷിക്കുന്നവരുടെ എണ്ണം 4662 ആയി കുറഞ്ഞു. ഇതിൽ 659 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 

saudi arabia reports 12 new covid deaths on monday
Author
Riyadh Saudi Arabia, First Published Nov 30, 2020, 8:39 PM IST

റിയാദ്​: സൗദി അറേബ്യയിൽ കൊവിഡ്​ ബാധിച്ച്​ രാജ്യത്ത്​ വിവിധയിടങ്ങളിലായി 12 പേർ മരിച്ചു. 232 പേർക്ക് പുതിയതായി​ കൊവിഡ് സ്ഥിരീകരിച്ചു​. 393 പേർ കൊവിഡ് മുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,57,360 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,46,802 ആയി ഉയർന്നു. ആകെ മരണസംഖ്യ 5896 ആണ്​. 

അസുഖ ബാധിതരായി രാജ്യത്ത്​ അവശേഷിക്കുന്നവരുടെ എണ്ണം 4662 ആയി കുറഞ്ഞു. ഇതിൽ 659 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്തെ കൊവിഡ്​ മുക്തി നിരക്ക്​ 96.8 ശതമാനമായി ഉയർന്നു. മരണനിരക്ക്​ 1.6 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്‍ത പുതിയ കൊവിഡ്​ കേസുകൾ: റിയാദ്​ 67, മക്ക 42, മദീന 32, കിഴക്കൻ പ്രവിശ്യ 28, അസീർ 23, ഖസീം 17, നജ്​റാൻ 7, അൽബാഹ​ 5, തബൂക്ക്​ 3, ജീസാൻ 3, ഹാഇൽ​  3, അൽജൗഫ്​ 2.

Follow Us:
Download App:
  • android
  • ios