Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന് 1213 പേര്‍ക്ക് കൂടി കൊവിഡ്; 1591 പേര്‍ രോഗമുക്തരായി

വിവിധ ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24,539 ആയി കുറഞ്ഞു​. ഇതിൽ 1,675 പേരുടെ നില ഗുരുതരമാണ്​. ഇവർ തീവ്രപരിചരണത്തിലാണ്​. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്​. 

saudi arabia reports 1213 new covid cases on friday
Author
Riyadh Saudi Arabia, First Published Aug 21, 2020, 10:10 PM IST

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് പുതുതായി 1213 കോവിഡ് കേസുകൾ റിപ്പോർട്ട്​ ചെയ്തു. 1591 പേർ സുഖം പ്രാപിക്കുകയും 32 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത്​ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,580 ആയി. ഇതുവരെ റിപ്പോർട്ട്​ ചെയ്യപ്പെട്ട ആകെ രോഗബാധിതരുടെ എണ്ണം 3,05,186ഉം രോഗമുക്തരുടെ എണ്ണം 2,77,067ഉം ആയി. രാജ്യത്തെ രോഗമുക്തി നിരക്ക്​ 90.8 ശതമാനമാണിപ്പോള്‍. 

വിവിധ ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24,539 ആയി കുറഞ്ഞു​. ഇതിൽ 1,675 പേരുടെ നില ഗുരുതരമാണ്​. ഇവർ തീവ്രപരിചരണത്തിലാണ്​. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്​. വെള്ളിയാഴ്ച റിയാദ് 4, ജിദ്ദ 1, മക്ക 5, ഹുഫൂഫ് 4, മുബറസ്​ 1, ഖമീസ്​ മുശൈത്ത്​ 1, ഹാഇൽ 3, ഹഫർ അൽബാത്വിൻ 2, തബൂക്ക്​ 1, ജീസാൻ 1, അബൂഅരീഷ്​ 1, സബ്​യ 2, അറാർ 5, സാംത 1 എന്നിവിടങ്ങളിലാണ്​ മരണം സംഭവിച്ചത്​. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ഹാഇലിലും മക്കയിലുമാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്​. രണ്ടിടത്തും 77 വീതം പുതിയ രോഗികളെ കണ്ടെത്തി. മദീനയിൽ 73ഉം ജീസാനിൽ 60ഉം തബൂക്കിൽ 52ഉം റിയാദിൽ 43ഉം ജിദ്ദയിൽ 39ഉം പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്തു. വെള്ളിയാഴ്ച രാജ്യത്ത്​ 62,413 കോവിഡ്​ ടെസ്റ്റുകൾ നടന്നു. ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 45,63,517 ആയി.

Follow Us:
Download App:
  • android
  • ios