രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,92,785 ആയി. ഇവരിൽ 4,72,939 പേർ ഇതുവരെ സുഖം പ്രാപിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിതരായി ചികിത്സയിലിരുന്നവരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,389 പേർ സുഖം പ്രാപിച്ചു. 1,173 പേർക്ക് കൂടി പുതുതായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,92,785 ആയി. ഇവരിൽ 4,72,939 പേർ ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,876 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.9 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 273, റിയാദ് 227, മക്ക 222, അൽഖസീം 115, മദീന 45, അസീർ 77, വടക്കൻ അതിർത്തി മേഖല 40, അൽബാഹ 39, ജീസാൻ 32, നജ്റാൻ 18, തബൂക്ക് 18, ഹായിൽ 14, അൽജൗഫ് 8. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 18,326,022 ഡോസ് ആയി.