Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ 162 പേർക്ക് കൂടി കൊവിഡ്; 10 മരണം

അസുഖ  ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3010 പേരാണ്. ഇതിൽ 416 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ  വിഭാഗത്തിലാണ്. 

saudi arabia reports 162 new covid  cases and 10 deaths
Author
Riyadh Saudi Arabia, First Published Dec 20, 2020, 6:45 PM IST

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 162 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 10 പേർ മരിച്ചു. 156 പേർ സുഖം പ്രാപിച്ചു. ഇതോടെ  രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,61,010 ഉം രോഗമുക്തരുടെ എണ്ണം 3,51,878ഉം ആയി. മരണസംഖ്യ 6122 ആയി ഉയർന്നു. 

അസുഖ  ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3010 പേരാണ്. ഇതിൽ 416 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ  വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.  

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 40, മക്ക 39, മദീന 30, കിഴക്കൻ പ്രവിശ്യ 25, അസീർ 11, ഖസീം 5,  അൽജൗഫ് 3, നജ്റാൻ 3, തബൂക്ക് 2, അൽബാഹ 1, ജീസാൻ 1, ഹാഇൽ 1, വടക്കൻ മേഖല 1.

Follow Us:
Download App:
  • android
  • ios