റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 17 പേര്‍ കൂടി മരിച്ചു. ഏഴുപേർ വീതം മക്കയിലും ജിദ്ദയിലും ഒരാൾ മദീനയിലും രണ്ടുപേർ ദമ്മാമിലുമാണ് മരിച്ചത്. പുതിയതായി 1581 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 2460 പേർ സുഖം പ്രാപിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 81766 ആയി. ഇതിൽ 57013 പേർ സുഖം  പ്രാപിച്ചു. 24,295 ആളുകൾ മാത്രമേ ആശുപത്രികളിൽ ചികിത്സയിലുള്ളൂ. 

പുതിയ രോഗികൾ: റിയാദ് 483, ജിദ്ദ 251, മക്ക 189, ദമ്മാം 124, ഹുഫൂഫ് 107, മദീന 52, ജുബൈൽ 49, ഖുലൈസ് 33, ഖത്വീഫ് 30, അബ്ഖൈഖ് 26, ഖോബാർ 18, ഹാഇൽ 15, ത്വാഇഫ് 14, ദഹ്റാൻ 13, അഹദ് റുഫൈദ 11, അൽഖർജ് 11, വാദി ദവാസിർ 10, നജ്റാൻ 9, യാംബു 8, തബൂക്ക് 7, അബഹ 6, ഖമീസ് മുശൈത് 6, സുലൈയിൽ 6, ഹുത്ത ബനീ തമീം 6, ബുറൈദ 5, ഹഫർ അൽബാത്വിൻ 5, ഹുറൈംല 5, സഫ്വ 4, ബേഷ് 4, സുൽഫി 4, റൂമ 4, അൽഅയൂൻ 3, റാനിയ 3, അൽനമാസ് 3, സബ്യ 3, ശറൂറ 3, അൽഖുവയ്യ 3, റുവൈദ അൽഅർദ 3, തുമൈർ 3, അൽജഫർ 2, ഖിൽവ 2, അൽസഹൻ 2, അൽഖസ്റ 2, അൽമജാരിദ 2, ബീഷ 2, നാരിയ 2, ജീസാൻ 2, റാബിഗ് 2, ലൈല 2, അൽദിലം 2, അൽവജ്ഹ് 1, മഖ്വ 1, തബർജൽ 1, അൽഅയ്സ് 1, വാദി അൽഫറഅ 1, ബുഖൈരിയ 1, അൽറസ് 1, ഉനൈസ 1, അൽഹദ 1, അൽമദ്ദ 1, വാദി ബിൻ ഹസ്ബൽ 1, സബ്ത് അൽഅലായ 1, അൽദർബ് 1, അൽഅർദ 1, അൽദായർ 1, അൽഒവയ്ഖല 1, അഫീഫ് 1, ദുർമ 1, ശഖ്റ 1, താദിഖ് 1