റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 34 പേർ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധയിൽ മരിച്ചവരുടെ എണ്ണം 746 ആയി. മക്ക, ജിദ്ദ, റിയാദ്, മദീന, ത്വാഇഫ്, ബുറൈദ, തബൂക്ക്, ബീഷ, ഹഫർ അൽബാത്വിൻ, അറാർ എന്നിവിടങ്ങളിലാണ് ഇന്ന് ആളുകൾ മരിച്ചത്. 3369 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 

പുതിയതായി രോഗവിമുക്തി നേടിയത് 1707 പേരാണ്. ആകെ രോഗമുക്തരുടെ എണ്ണം 74524 ആയി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 30013 ആയി ഉയർന്നു. ഇതിൽ 1632 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

പുതിയ രോഗികൾ: റിയാദ് 746, ജിദ്ദ 577, മക്ക 376, ദമ്മാം 301, ഹുഫൂഫ് 241, ഖത്വീഫ് 224, അൽഖോബാർ 180, മദീന 124, ദഹ്റാൻ 99, ത്വാഇഫ് 42, ദറഇയ 41, ഖമീസ് മുശൈത് 38, അൽമുബറസ് 33, ജുബൈൽ 28, അൽഖർജ് 22, തബൂക്ക് 21, റാസതനൂറ 19, വാദി ദവാസിർ 18, ഹഫർ അൽബാത്വിൻ 15, അബഹ 13, അൽഅർദ 13, ജീസാൻ 13, അറാർ 13, യാംബു 10, ബീഷ 9, നജ്റാൻ 9, അബൂ അരീഷ് 8, ബേഷ് 8, സബ്യ 8, അൽജഫർ 7, അൽഅയൂൻ 6, നാരിയ 6, മഹദ് അൽദഹബ് 5, ബുറൈദ 5, അൽഖുർമ 5, അൽനമാസ് 5, അൽഖഫ്ജി 5, ശറൂറ 5, സാംത 4, റാബിഗ് 4, ദുബ 4, അഹദ് റുഫൈദ 3, അബ്ഖൈഖ് 3, അല്ലൈത് 3, അൽഉവൈഖല 3, മുസാഹ്മിയ 3, സുലൈയിൽ 3, അൽബാഹ 2, അൽമൻദഖ് 2, തബർജൽ 2, അയൂൻ അൽജുവ 2, റിയാദ് അൽഖബ്റ 2, ഖുൻഫുദ 2, മഹായിൽ 2, റിജാൽ അൽമ 2, സഫ്വ 2, റുവൈദ അൽഅർദ 2, അഖീഖ് 1, മഖ്വ 1, അൽഗാര 1, ബൽജുറഷി 1, ഉനൈസ 1, തുറൈബാൻ 1, ദലം 1, അൽഹർജ 1, അൽഖഹ്മ 1, ദഹ്റാൻ അൽജനൂബ്1, ഖുറയാത് അൽഊല 1, ഹാഇൽ 1, ഫൈഫ 1, ഖുലൈസ് 1, ഖുബാഷ് 1, അൽഷഅബ 1, അൽദിലം 1, സുൽഫി 1, ഹുറൈംല 1, റിയാഇ അൽജംഷ് 1, തുമൈർ 1.