1599 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,88,690 ആയി. ഇതിൽ 33,484 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 1,816 രോഗികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഞായറാഴ്ച 37 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3167 ആയി ഉയർന്നു. റിയാദ് 9, ജിദ്ദ 2, ദമ്മാം 1, ഹുഫൂഫ് 12, മദീന 1, ത്വാഇഫ് 2, ഖോബാർ 1, മുബറസ് 1, ബുറൈദ 1, നജ്റാൻ 1, ഖർജ് 2, അൽറസ് 1, അറാർ 1, സകാക 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

1599 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,88,690 ആയി. ഇതിൽ 33,484 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 1,816 രോഗികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് അവർ. എന്നാൽ 2,52,039 രോഗികളാണ് ഇതുവരെ സുഖം പ്രാപിച്ചത്. ഞായറാഴ്ച 1599 പേർ കൂടിയാണ് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.3 ശതമാനമായി. 24 മണിക്കൂറിനിടെ നടത്തിയ 60,846 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,813,274 ആയി. മക്കയിലാണ് ഞായറാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 125. റിയാദിൽ 106ഉം ഹുഫൂഫിൽ 68ഉം ജീസാനിൽ 59ഉം ജിദ്ദയിൽ 57ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.