രാജ്യത്ത് വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11505 ആയി കുറഞ്ഞു. ഇതിൽ 1032 പേരുടെ നില ഗുരുതരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്ച 403 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 600 പേർ സുഖം പ്രാപിച്ചു. 28 മരണങ്ങൾ രാജ്യത്തെ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തു. ആകെ റിപ്പോർട്ട് ചെയ്ത 3,33,193 പോസിറ്റീവ് കേസുകളിൽ 3,17,005ഉം രോഗമുക്തി നേടി. ആകെ മരണസംഖ്യ 4683 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.2 ശതമാനമായി ഉയർന്നു. 1.4 ശതമാനമാണ് മരണനിരക്ക്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11505 ആയി കുറഞ്ഞു. ഇതിൽ 1032 പേരുടെ നില ഗുരുതരമാണ്. റിയാദ് 4, ജിദ്ദ 5, മക്ക 3, ഖത്വീഫ് 1, ബുറൈദ 1, അബഹ 2, ജീസാൻ 1, ഖർജ് 1, അബൂ അരീഷ് 1, സബ്യ 1, സകാക 1ഏ അൽമജാരിദ 1, അൽബാഹ 1, അൽദായർ 1, ഹഫർ അൽബാത്വിൻ 1, ഉനൈസ 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണങ്ങൾ സംഭവിച്ചത്. 

24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 43. ജിദ്ദ 43, ഹുഫൂഫ് 32, മക്ക 32, റിയാദ് 29, ദമ്മാം 21, ഹാഇൽ 20, ദഹ്റാൻ 16, ബൽജുറഷി 11, ത്വാഇഫ് 9, മുബറസ് 6, യാംബു 16, ഖമീസ് മുശൈത്ത് 6, ഖത്വീഫ് 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ഞായറാഴ്ച 34,300 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം പരിശോധനകളുടെ എണ്ണം 63,48,385 ആയി.