Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന് 473 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 19 മരണം

രാജ്യത്തെ ആകെ മരണസംഖ്യ 5456 ആയി. 7901 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 749 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. 

saudi arabia reports 473 new covid cases including 19 deaths
Author
Riyadh Saudi Arabia, First Published Nov 3, 2020, 9:02 PM IST

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 473 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിതരിൽ 481 പേർ കൂടി സുഖം പ്രാപിച്ചു. രാജ്യത്തെ വിവിധയിടങ്ങളിൽ 19 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 348,510 പോസിറ്റീവ് കേസുകളിൽ 335,153 പേർ രോഗമുക്തി നേടി. 

രാജ്യത്തെ ആകെ മരണസംഖ്യ 5456 ആയി. 7901 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 749 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. 

24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 73. മക്ക 45, റിയാദ് 40, ജിദ്ദ 37, യാംബു 26, ഹാഇൽ 18, ഖമീസ് മുശൈത് 17, ഹുഫൂഫ് 13, മുബറസ് 11, ബുറൈദ 11, അബഹ 10, ഖുറയാത് അൽ ഊല 10, ഉനൈസ 9, ദമ്മാം 9 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.

Follow Us:
Download App:
  • android
  • ios