റിയാദ്​: സൗദി അറേബ്യയില്‍ ഏറ്റവുമധികം കൊവിഡ് മരണങ്ങള്‍ തലസ്ഥാന നഗരത്തില്‍. ജിദ്ദയെ മറികടന്ന് ഇപ്പോള്‍ മരണ നിരക്കില്‍ ഒന്നാമതുള്ള റിയാദിൽ ഇതുവരെ ആകെ മരിച്ചത്​ 568 പേരാണ്​. രാജ്യത്താകെ  ഇന്ന്​ മരിച്ചത്​ 51 പേരാണ്​​. ഇതോടെ ആകെ മരണസംഖ്യ 2151 ആയി. 

റിയാദ്​ കൂടാതെ ജിദ്ദ, മക്ക, മദീന, ദമ്മാം, ഹുഫൂഫ്​, ഖത്വീഫ്, ദഹ്​റാൻ, ഹാഇൽ, അൽഖർജ്,  അൽമജാരിദ എന്നിവിടങ്ങളിലുമാണ്​ ഇന്ന്​​ മരണം റിപ്പോർട്ട്​ ചെയ്​തത്​. 3159 പേരിലാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. 2,26,286 ആയി രാജ്യത്തെ ആകെ  രോഗബാധിതരുടെ എണ്ണം. 1,930 ആളുകൾ കൂടി സുഖം പ്രാപിച്ചതോടെ 1,63,026 ആയി രോഗമുക്തരുടെ ആകെ എണ്ണം. രാജ്യത്തെ വിവിധ ആശുപത്രികളിലായി  ചികിത്സയിൽ കഴിയുന്ന 61309 ആളുകളിൽ 2230 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. 

പുതിയ രോഗികൾ: റിയാദ്​ 296, ഹുഫൂഫ്​ 249, ജിദ്ദ 209,  മുബറസ്​ 196, ദമ്മാം 158, ത്വാഇഫ്​ 139, മദീന 134, ഖമീസ്​ മുശൈത്​ 131, മക്ക 108, അബഹ 94, ഹാഇൽ 76, ഖത്വീഫ്​ 69, ബുറൈദ 65, തബൂക്ക്​ 59, ഖോബാർ 50, ജുബൈൽ  49, ഹഫർ അൽബാത്വിൻ 47, യാംബു 43, ദഹ്​റാൻ 42, സറാത്​ ഉബൈദ 40, സബ്​ത്​ അൽഅലായ 37, അൽജഫർ 35, ജീസാൻ 35, മഹായിൽ 34, സബ്​യ 31, അൽഖർജ്​ 30,  സകാക 27, അബ്​ഖൈഖ്​ 26, നജ്​റാൻ 26, തരീഫ്​ 26, ശറൂറ 23, ഹുത്ത ബനീ തമീം 19, അഹദ്​ റുഫൈദ 18, അയൂൻ അൽജുവ 17, അൽഹർജ 17, റിജാൽ അൽമ 17,  ഉനൈസ 15, നാരിയ 15, അൽഅയ്​ദാബി 15, ഖഫ്​ജി 14, റാസതനൂറ 14, ഹുറൈംല 14, ഖുലൈസ്​ 13, അൽനമാസ്​ 12, അൽഅയൂൻ 11, റിയാദ്​ അൽഖബ്​റ 11, ഖുൻഫുദ  10, മുസാഹ്​മിയ 10, മിദ്​നബ്​ 9, ഖിയ 9, ഖൈസൂമ 9, അറാർ 9, വാദി ദവാസിർ 9, അൽസഹൻ 8, മുലൈജ 8, ശഖ്​റ 8, അൽഖുറ 7, അൽഅസിയ 7, അൽമഹാനി 7, ബെയ്​ഷ്​  7, റാനിയ 6, ബീഷ 6, സാംത 6, മജ്​മഅ 6, സുലൈയിൽ 6, അൽവജ്​ഹ്​ 6, മഹദ്​ അൽദഹബ്​ 5, ഉമ്മു അൽദൂം 5, അൽബത്​ഹ 5, സഫ്​വ 5, അബൂഅരീഷ്​ 5, അദം 5,  ഖുബാഷ്​ 5, സുൽഫി 5, തുമൈർ 5, ദുബ 5, മഖ്​വ 4, ബൽജുറഷി 4, അൽറസ്​ 4, അൽഖുർമ 4, അൽമുവയ്യ 4, മൈസാൻ 4, അൽവ 4, അൽലൈത്​ 4, ഹബോന 4, താർ 4,  ഹുത്ത സുദൈർ 4, റൂമ 4, വുതെലാൻ 4, തബർജൽ 3, ബലസ്​മർ 3, അൽബഷായർ 3, തത്​ലീത്​ 3, ഉറൈറ 3, അൽഗസല 3, അൽഷംലി 3, റാബിഗ്​ 3, ബദർ അൽജനൂബ്​ 3,  ദുർമ 3, മറാത്​ 3, റഫാഇ അൽജംഷ്​ 3, റുവൈദ അൽഅർദ 3, ഹഖ്​ൽ 3, ഉംലജ്​ 3, സാജർ 3, മൻദഖ്​ 2, ഹനാഖിയ 2, അൽഖൂസ്​ 2, നമീറ 2, അൽഖറഇ 2, തുർബ 2,  അൽമജാരിദ 2, ദഹ്​റാൻ അൽജനൂബ്​ 2, ഖുറയാത്​ അൽഉൗല 2, ബഖഅ 2, അൽകാമിൽ 2, റഫ്​ഹ 2, അൽഖുവയ്യ 2, താദിഖ്​ 2, അൽബാഹ 2, മൈഖുവ 1, സ്വായർ 1,  അൽഹമാന 1, അൽഅയ്​സ്​ 1, ഖൈബർ 1, മുസൈലിഫ്​ 1, തുറൈബാൻ 1, ദലം 1, ബാറഖ്​ 1, വാദി ബിൻ ഹഷ്​ബൽ 1, അൽറാഖ 1, മൗഖഖ്​ 1, അൽദായർ 1, അഹദ്​  അൽമസ്​റഅ 1, യാദമഅ്​ 1, അൽഉവൈഖല 1, അൽദിലം 1, ഖിൽവ 1, നഫി 1, അൽബദ 1.