രാജ്യമാകെ ഇന്ന് 87,656 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,32,785 ആയി. ഇതിൽ 5,14,362 പേർ രോഗമുക്തരായി.

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 975 കൊവിഡ് രോഗികള്‍ രോഗമുക്തരായി. 850 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രതിദിന മരണനിരക്കിലും കുറവുണ്ടായി. രാജ്യവ്യാപകമായി 9 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യമാകെ ഇന്ന് 87,656 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,32,785 ആയി. ഇതിൽ 5,14,362 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,320 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,103 ആയി കുറഞ്ഞു. ഇതിൽ 1,404 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 166, റിയാദ് 143, കിഴക്കൻ പ്രവിശ്യ 128, അസീർ 88, ജീസാൻ 81, അൽഖസീം 55, മദീന 48, നജ്റാൻ 37, ഹായിൽ 32, തബൂക്ക് 23, അൽബാഹ 22, വടക്കൻ അതിർത്തി മേഖല 17, അൽജൗഫ് 10. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 29,316,611 ഡോസായി.