ആകെ മരണസംഖ്യ 6,791 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 9,249 പേര്‍ ചികിത്സയിലുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരത്തില്‍ തന്നെ തുടരുന്നു. ഇന്ന് 985 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 661 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 10 പേര്‍ മരിച്ചു. രാജ്യത്ത് അകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,02,142 ആയി.

ആകെ 3,86,102 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6,791 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 9,249 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 999 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. നിലവിലെ രോഗികളില്‍ പകുതിയും റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 463, മക്ക 164, കിഴക്കന്‍ പ്രവിശ്യ 140, അല്‍ ഖസീം 37, അസീര്‍ 34, ഹായില്‍ 33, മദീന 30, ജീസാന്‍ 21, തബൂക്ക് 20, നജ്‌റാന്‍ 16, വടക്കന്‍ അതിര്‍ത്തി മേഖല 11, അല്‍ബാഹ 10, അല്‍ ജൗഫ് 6.