റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒന്‍പത് പേർ കൂടി മരിച്ചു. 154 പേർക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 175 പേർ സുഖം പ്രാപിച്ചു. ഇതോടെ  രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,62,220 ഉം രോഗമുക്തരുടെ എണ്ണം 3,53,179 ഉം ആയി. മരണസംഖ്യ 6185 ആയി ഉയർന്നു. 

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2,856 പേരാണ്. ഇതിൽ 391 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ  വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.  

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 42, മക്ക 33, കിഴക്കൻ പ്രവിശ്യ 17, മദീന 16, അസീർ 12, തബൂക്ക് 7, വടക്കൻ അതിർത്തി മേഖല 6, ഖസീം 5, അൽബാഹ 4, ഹാഇൽ 4, നജ്റാൻ 3, ജീസാൻ 3, അൽജൗഫ് 2.