Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന് ഏഴ് കൊവിഡ് മരണം; 695 പേര്‍ക്ക് കൂടി രോഗം

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 6368 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 836 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

saudi arabia reports seven covid deaths and 695 new cases
Author
Riyadh Saudi Arabia, First Published Apr 5, 2021, 7:29 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചു ഏഴ് പേർ കൂടി മരിച്ചു. പുതുതായി 695 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 489 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,93,377 ആയി. ഇവരിൽ 3,80,305 പേർക്ക് രോഗം ഭേദമായി. ആകെ മരണസംഖ്യ 6,704 ആയി.  

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 6368 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 836 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്. 

വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 289, മക്ക 151, കിഴക്കൻ പ്രവിശ്യ 108, മദീന 29, അസീർ 21, ഹായിൽ 20, അൽഖസീം 20, തബൂക്ക് 19, ജിസാൻ 17, അൽജൗഫ് 8, വടക്കൻ അതിർത്തി മേഖല 6, നജ്റാൻ 4, അൽബാഹ 3.

Follow Us:
Download App:
  • android
  • ios