392 പേർ പുതിയതായി സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 3555 ആയി. ചികിത്സയിൽ കഴിയുന്ന 20373 ആളുകളിൽ 117 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
റിയാദ്: കൊവിഡ് ബാധിച്ച് ആറ് പ്രവാസികളടക്കം ഏഴുപേർ ഇന്ന് സൗദി അറേബ്യയിൽ മരിച്ചു. എല്ലാവരും 46നും 75നും ഇടയിൽ പ്രായമുള്ളവരാണ്. ജിദ്ദയിൽ നാലും മക്കയിൽ മുന്നും ആളുകളാണ് മരിച്ചത്. പുതുതായി 1344 പേരിൽ രോഗബാധ കണ്ടെത്തി. ഇതോടെ രാജ്യത്താകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് ബാധിതരുടെ എണ്ണം 24097 ആയി. പുതിയ രോഗികളിൽ 17 ശതമാനം സ്വദേശികളും 83 ശതമാനം വിദേശികളുമാണ്.
392 പേർ പുതിയതായി സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 3555 ആയി. ചികിത്സയിൽ കഴിയുന്ന 20373 ആളുകളിൽ 117 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമുകളുടെ പരിശോധന തുടരുകയാണ്. നാലുപേർ കൂടി മരിച്ചതോടെ ജിദ്ദയിൽ മരണസംഖ്യ 41 ആയി. മൂന്നുപേരുടെ കൂടി മരണത്തോടെ മക്കയിൽ 72 ആയി.
പുതിയ രോഗികൾ: റിയാദ് - 228, മദീന - 237, മക്ക - 207, ജുബൈൽ - 171, ജിദ്ദ - 124, ദമ്മാം - 114, ബേഷ് - 37, ഖോബാർ - 33, ത്വാഇഫ് - 27, ദറഇയ - 14, ഹുഫൂഫ് - 12, ബുറൈദ - 12, നാരിയ - 9, യാംബു - 9, തബൂക്ക് - 7, സുൽഫി - 6, മഖ്വ - 5, മുസാഹ്മിയ - 5, റാസതനൂറ - 3, അൽഖർജ് - 3, അബ്ഖൈഖ് - 2, ഹാഇൽ - 2, ബൽജുറഷി - 1, ഖുൻഫുദ - 1, അറാർ - 1, റഫ്ഹ - 1, സാജർ - 1
