റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് രോഗികളുടെ മരണം വര്‍ധിക്കുന്നു. കൊവിഡ് 19 ബാധിച്ച്  സൗദിയിൽ ഇന്ന് മാത്രം മരിച്ചത് 6 പേരാണ്. 493 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് 6 പേര് കൂടി മരിച്ചതോടെ സൗദിയിൽ ഇതുവരെ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം79 ആയി.

ഏറ്റവും കൂടുതൽ പേരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മദീനയിലാണ്. 109 പേരിലാണ് മദീനയിൽ കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ സൗദിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5862 ആയി. ഇതിൽ 4852 പേര് ചികിത്സയിലാണെന്നും 71 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം 42 പേർക്ക് ഇന്ന് രോഗം മുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 931 ആയതായി മന്ത്രാലയം അറിയിച്ചു. 
അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേത്ര പരിശോധയടക്കമുള്ള മെഡിക്കൽ ടെസ്റ്റ് ഇല്ലാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

നിശ്ചിത വർഷത്തേക്കുള്ള ഫീസ് അടച്ചു ഓൺലൈൻ പോർട്ടലായ അബഷിർ വഴിയാണ് ലൈസൻസ് പുതുക്കേണ്ടത്. നേരത്തെ വാഹന പരിശോധനയില്ലാതെ ഇസ്തിമാറ പുതുക്കുന്നതിനും സൗകര്യം ഏർപ്പെടുത്തിയിരുന്നു.