ആകെ കൊവിഡ് മരണസംഖ്യ 6494 ആയി. 2584 പേർ  രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 481 പേരുടെ നില ഗുരുതരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് ആറ് പേർ കൂടി മരിച്ചു. 322 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 294 പേർ സുഖം പ്രാപിക്കുകയും ചെയ്‍തു. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,77,383 ആയി. ഇതിൽ 3,68,305 പേർ സുഖം പ്രാപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതുവരെയുള്ള ആകെ കൊവിഡ് മരണസംഖ്യ 6494 ആയി. 2584 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 481 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 167, കിഴക്കൻ പ്രവിശ്യ 66, മക്ക 37, അസീർ 8, നജ്റാൻ 8, അൽജൗഫ് 7, അൽഖസീം 6, മദീന 5, ജീസാൻ 5, വടക്കൻ അതിർത്തി മേഖല 5, ഹാഇൽ 4, തബൂക്ക് 3, അൽബാഹ 1.