53,795 പി.സി.ആർ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,704 ആയി. ഇതിൽ 5,36,730 പേരും സുഖം പ്രാപിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തു. 55 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയിൽ 52 പേർ രോഗമുക്തി നേടി. 

Add Asianetnews as a Preferred SourcegooglePreferred

53,795 പി.സി.ആർ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,704 ആയി. ഇതിൽ 5,36,730 പേരും സുഖം പ്രാപിച്ചു. ആകെ 8,751 പേർ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരിൽ 122 പേർക്ക് മാത്രമാണ് ഗുരുതരാസ്ഥയിലുള്ളത്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്ത് കൊവിഡ് വാക്സിനേഷൻ 43,953,509 ഡോസ് കവിഞ്ഞു. ഇതിൽ 23,753,529 എണ്ണം ആദ്യ ഡോസ് ആണ്. 20,199,980 എണ്ണം സെക്കൻഡ് ഡോസും. 1,676,400 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. രാജ്യത്തെ വിവിധ മേഖലകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 8, മക്ക 5, ദമ്മാം 4, നജ്റാൻ 3, ബുറൈദ 2, ബുഖൈരിയ 2, മറ്റ് 17 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.