യെമന്‍ അതിര്‍ത്തിയില്‍ നിന്ന് 230 കിലോമീറ്റര്‍ ആകലെയാണ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നത്. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് സ്വദേശികള്‍ക്കും ഒരു ഇന്ത്യക്കാരനുമാണ് പരിക്കേറ്റത്. 

റിയാദ്: സൗദി ലക്ഷ്യമാക്കി യമനില്‍ നിന്ന് ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമസേന തകര്‍ത്തു. അബഹയിലെ ജനവാസ മേഖലയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണിനെ സൗദി വ്യോമ സേനയുടെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുകയായിരുന്നു. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

യെമന്‍ അതിര്‍ത്തിയില്‍ നിന്ന് 230 കിലോമീറ്റര്‍ ആകലെയാണ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നത്. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് സ്വദേശികള്‍ക്കും ഒരു ഇന്ത്യക്കാരനുമാണ് പരിക്കേറ്റത്. ആറ് വാഹനങ്ങളും ഏതാനും വീടുകളും തകര്‍ന്നിട്ടുണ്ട്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് സൗദി സഖ്യസേന വക്താവ് തുര്‍കി അല്‍ മാലികി അറിയിച്ചു. സാധാരണ ജനങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.