നാഷനൽ സെൻറർ ഫോർ എൻവയോൺമെൻറൽ ആണ് ഡ്രോണുകൾ ഉപയോഗിച്ച് സൗദിയുടെ തീരങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പരിപാടി ആരംഭിച്ചു.
റിയാദ്: സൗദി അറേബ്യയുടെ സമുദ്രതീര പ്രദേശങ്ങളിലെ മലിനീകരണം ഇനി ഡ്രോണുകൾ നിരീക്ഷിക്കും. മറൈൻ വർക്ക്സ് എൻവയോൺമെൻറ് സർവിസസ് കമ്പനി (സീലി)െൻറ സഹകരണത്തോടെ നാഷനൽ സെൻറർ ഫോർ എൻവയോൺമെൻറൽ ആണ് ഡ്രോണുകൾ ഉപയോഗിച്ച് രാജ്യത്തിെൻറ തീരങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പരിപാടി ആരംഭിച്ചിരിക്കുന്നത്.
മലിനീകരണ രീതികൾ നിരീക്ഷിച്ചും വിശകലനം ചെയ്തും സമുദ്രവിഭവങ്ങളുടെ സംരക്ഷണം വർധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. തെർമൽ കാമറ, ഉയർന്ന റെസല്യൂഷൻ ഇമേജറി എന്നിവയുൾപ്പെടെ നൂതന സംവിധാനങ്ങൾ ഡ്രോണുകളിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ‘സീൽ’ എൻജിനീയർ ഫാരിസ് അൽസഅ്ദൂൻ പറഞ്ഞു. 1.2 കിലോമീറ്റർ അകലെ വരെ മലിനീകരണ സ്രോതസ്സുകളെ നിരീക്ഷിച്ചത് ഇതിന് പറക്കാൻ കഴിയും. ഏകദേശം 55 മിനിറ്റ് നീണ്ടുനിൽക്കുന്ന ഒറ്റ പറക്കലിൽ 20 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.
ചിത്രങ്ങളും വിവരവും നേരിട്ട് കൺട്രോൾ റൂമുകളിലേക്ക് അയയ്ക്കുകയും സാമ്പിളുകൾ പരിശോധിച്ച് കണ്ടെത്തുന്ന വിവരങ്ങൾ റിപ്പോർട്ട് തയ്യാറാക്കുന്ന കേന്ദ്രത്തിലെ നിശ്ചിത സംഘങ്ങൾക്ക് അയച്ചുകൊടുക്കുകയും ചെയ്യും. ഇത് പരിസ്ഥിതി നിരീക്ഷണം ശക്തിപ്പെടുത്തുകയും തീരദേശ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്യുമെന്നും അൽ സഅ്ദൂൻ പറഞ്ഞു.
