ദമ്മാം: ഈ മാസം അവസാനം ബഹ്‌റൈനിൽ നടക്കേണ്ടിയിരുന്ന ഗൾഫ് ഉച്ചകോടി ജനുവരി അഞ്ചിന് സൗദിയിൽ വെച്ച് നടക്കും.
ഗൾഫ് പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉച്ചകോടി ജി.സി.സി ആസ്ഥാന മന്ദിരത്തിനു ആതിഥ്യം വഹിക്കുന്ന സൗദിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.

കോവിഡ് പ്രതിസന്ധിക്കിടയിൽ ചേരുന്ന ഉച്ചകോടിയിൽ അംഗ രാഷ്ട്രങ്ങളുടെ നേതാക്കൾ നേരിട്ട് പങ്കെടുക്കുമെന്നാണ് നയതന്ത്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗൾഫ് പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കുകയാണ് ഉച്ചകോടിയുടെ ഏറ്റവും പ്രധാന അജണ്ട.