Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിലെ യാത്രാനിരോധനം സെപ്‍തംബർ 15 മുതല്‍ ഭാഗികമായി നീക്കും; ജനുവരി ഒന്ന് മുതല്‍ നിയന്ത്രണങ്ങളില്ല

2021 ജനുവരി ഒന്നിന് യാത്രാ നിയന്ത്രണം പൂര്‍ണമായി നീക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തു പോകുന്നതിനും മടങ്ങിവരുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് എടുത്തുകളയുന്നത്​. 

Saudi arabia to partially withdraw travel restrictions from September 15
Author
Riyadh Saudi Arabia, First Published Sep 13, 2020, 11:21 PM IST

റിയാദ്​: കൊവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാനിരോധനം ഈ വർഷം സെപ്‍തംബർ 15ന് മുതല്‍ ഭാഗികമായി നീക്കും. തുടര്‍ന്ന് 2021 ജനുവരി ഒന്നിന് യാത്രാ നിയന്ത്രണം പൂര്‍ണമായി നീക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തു പോകുന്നതിനും മടങ്ങിവരുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് എടുത്തുകളയുന്നത്​. 

സെപ്‍തംബർ 15 ചൊവ്വാഴ്‍ച രാവിലെ ആറ്​ മുതൽ ഭാഗികമായി നിയന്ത്രണങ്ങൾ നീക്കും. മറ്റ്​ ജി.സി.സി രാജ്യങ്ങളിലുള്ള സൗദി പൗരന്മാര്‍, തൊഴിൽ റീഎൻട്രി വിസ, സന്ദർശക വിസ എന്നിവയുള്ള വിദേശികള്‍ എന്നിവര്‍ ഉൾപ്പെടെയുള്ളവർക്കാണ്​ ചൊവ്വാഴ്‍ച മുതൽ പ്രവേശനാനുമതി നൽകുന്നത്​. ഇവരെല്ലാം കൊവിഡ് രോഗ​ മുക്തരാണെന്ന്​ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം​. പ്രവേശന കവാടത്തിലെത്തുന്നതിന് 48 മണിക്കൂർ മുമ്പ്​ ഇഷ്യൂ ചെയ്‍ത രേഖകളായിരിക്കും സ്വീകരിക്കുക.

Follow Us:
Download App:
  • android
  • ios