ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേരാണ് വിദേശത്ത് നിന്നെത്തിയത്. 89 പേര്‍ക്കും മറ്റുള്ളവര്‍ വഴിയാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1203 ആയി. 

റിയാദ്: കൊവിഡ് 19 വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. സൗദി പൗരനാണ് മരിച്ചത്. ഇതോടെ സൗദിയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. അതേസമയം രാജ്യത്ത് 99 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേരാണ് വിദേശത്ത് നിന്നെത്തിയത്. 89 പേര്‍ക്കും മറ്റുള്ളവര്‍ വഴിയാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1203 ആയി. ചികിത്സയിലായിരുന്ന 37 പേര്‍ ഇതുവരെ രോഗവിമുക്തി നേടുകയും ചെയ്തു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേരും റിയാദിലാണ്. 12 പേര്‍ക്ക് ഖത്തീഫിലും 12 പേര്‍ക്ക് മക്കയിലും 18 പേര്‍ക്ക് ജിദ്ദയിലും രോഗം സ്ഥിരീകരിച്ചു. മദീന - 6, ഖമീസ് മുശൈത്ത് - 3, അബഹ - 1, സൈഹാത്ത് - 1, കോബാര്‍ - 1, ഹുഫൂഫ് - 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച മറ്റള്ളവരുടെ വിവരങ്ങള്‍.