റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി. ഉത്തര റിയാദിലെ ലേബര്‍ ക്യാമ്പുകളിലായിരുന്നു നഗരസഭാ സംഘത്തിന്റെ പരിശോധന. കൊവിഡ് വ്യാപനം നിയന്ത്രക്കുകയും രോഗ വ്യാപനത്തിന് സാധ്യതയുള്ള കൂടുതല്‍ സ്ഥലങ്ങളുണ്ടാകുന്നത് തടയുകയും ലക്ഷ്യമിട്ടായിരുന്നു നടപടികള്‍.

കൊവിഡ് പ്രതിരോധത്തിനായി നല്‍കിയിട്ടുള്ള ചില നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ചിലയിടങ്ങളില്‍ വീഴ്‍ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. താമസ സ്ഥലങ്ങളില്‍ മതിയായ വായുസഞ്ചാരം ഉറപ്പാക്കക, ഭക്ഷണം വൃത്തിയായ സാഹചര്യത്തില്‍ സൂക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലായിരുന്നു വീഴ്‍ച കണ്ടെത്തിയത്. നിരവധി ഉദ്യോഗസ്ഥര്‍ പരിശോധനകളില്‍ പങ്കെടുത്തു. പരിശോധനാ നടപടികളുടെ വീഡിയോ ക്ലിപ്പുകളും നഗരസഭ പുറത്തുവിട്ടു.