Asianet News MalayalamAsianet News Malayalam

സൗദിയില്‍ സ്വദേശിവത്കരണം പിന്‍വലിച്ചോ? പ്രചാരണത്തിന് പിന്നിലെന്ത്?

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും 30 ലക്ഷം റിയാല്‍ വരെ പിഴയും ഉള്‍പ്പെടെ കടുത്ത ശിക്ഷയാണ് സൗദിയില്‍ ലഭിക്കുക. 

saudi authorities denies rumors on saudization
Author
Riyadh Saudi Arabia, First Published Dec 30, 2019, 5:47 PM IST

റിയാദ്: ചില മേഖലകളിലെ സ്വദേശിവത്കരണം പിന്‍വലിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം നിഷേധിച്ച് സൗദി അധികൃതര്‍.  സൗദി പൗരന്മാര്‍ക്ക് രാജ്യത്ത് തൊഴിലവസരം ഉറപ്പാക്കാന്‍ നിലവില്‍ നടപ്പാക്കിയ പദ്ധതികളെല്ലാം തുടരുമെന്ന് തൊഴില്‍-സാമൂഹിക മന്ത്രാലയം വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ അറിയിച്ചു. ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ സ്വീകരിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും 30 ലക്ഷം റിയാല്‍ വരെ പിഴയും ഉള്‍പ്പെടെ കടുത്ത ശിക്ഷയാണ് സൗദിയില്‍ ലഭിക്കുക. ചില മേഖലകളില്‍ സ്വദേശിവത്കരണം പിന്‍വലിച്ചതായി സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായ പ്രചരണം നടന്ന സാഹചര്യത്തിലാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്. 

Follow Us:
Download App:
  • android
  • ios