Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിനെടുത്തയാള്‍ മരിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് സൗദി അധികൃതര്‍

ഒരു സൗദി പൗരന്റെ പേരിലുള്ള വോയിസ് ക്ലിപ്പാണ് വാട്‍സ്ആപ് അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തായിഫ് ആശുപത്രിയില്‍ വെച്ച് വാക്സിന്‍ സ്വീകരിച്ച തന്റെ ബന്ധു മരണപ്പെട്ടുവെന്നുള്ള പരാതിയാണ് ഈ വോയിസ് ക്ലിപ്പിലെ ഉള്ളടക്കം. 

saudi authorities deny reports about a death after receiving covid vaccine
Author
Riyadh Saudi Arabia, First Published Mar 19, 2021, 5:00 PM IST

റിയാദ്: ആസ്‍ട്രാസെനിക വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ സൗദി പൗരന്‍ മരിച്ചെന്ന പ്രചരണം തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന റിപ്പോര്‍ട്ട് ആടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഒരു സൗദി പൗരന്റെ പേരിലുള്ള വോയിസ് ക്ലിപ്പാണ് വാട്‍സ്ആപ് അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തായിഫ് ആശുപത്രിയില്‍ വെച്ച് വാക്സിന്‍ സ്വീകരിച്ച തന്റെ ബന്ധു മരണപ്പെട്ടുവെന്നുള്ള പരാതിയാണ് ഈ വോയിസ് ക്ലിപ്പിലെ ഉള്ളടക്കം. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ഒരാളുടെ ട്വീറ്റിന് മറുപടി നല്‍കിക്കൊണ്ടാണ്, കൊവിഡ് വാക്സിന്‍ കാരണം രാജ്യത്ത് ഇതുവരെ മരണങ്ങളോ മറ്റ് ഗുരുതരമായ സങ്കീര്‍ണതകളോ റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. 

Follow Us:
Download App:
  • android
  • ios