ഇന്ത്യയില്‍ നിന്ന് ഇത്തവണ 1,75,025 പേരാണ് ഹജ്ജ് നിര്‍വഹിക്കാന്‍ സൗദിയിലെത്തിയത്.
റിയാദ്: ഇത്തവണത്തെ ഹജ്ജിനെത്തിയ ഹാജിമാര്‍ക്ക് സൗദി വിടാനുള്ള സമയപരിധി അവസാനിച്ചതോടെ അനധികൃതമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്താനുള്ള പരിശോധന കര്‍ശനമാക്കി. ഇത്തരക്കാരെ പിടികൂടിയാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. ഇക്കാര്യം നേരത്തെ തന്നെ സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചിരുന്നു
ഇന്ത്യയില്‍ നിന്ന് ഇത്തവണ 1,75,025 പേരാണ് ഹജ്ജ് നിര്‍വഹിക്കാന്‍ സൗദിയിലെത്തിയത്. തീര്‍ത്ഥാടകരെ എല്ലാം നിശ്ചിത കാലാവധിക്കുള്ളില്‍ തന്നെ സൗദിയില്‍ നിന്ന് തിരികെ കൊണ്ടുപോയിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം 23.8 ലക്ഷം പേരാണ് ഹജ് നിര്‍വഹിച്ചത്.
