Asianet News MalayalamAsianet News Malayalam

കൊവിഡ് പോരാട്ടത്തിന് പിന്തുണ; ഐക്യരാഷ്ട്ര സഭക്ക് പത്തു കോടി ഡോളര്‍ സഹായവുമായി സൗദി

യു.എന്‍ പദ്ധതിയുടെ ഭാഗമായി ലോകാരോഗ്യ സംഘടനക്കും യു.എന്‍ ഏജന്‍സികള്‍ നടത്തുന്ന മറ്റു പദ്ധതികള്‍ക്കുമാണ് സഹായം നല്‍കിയത്.

Saudi  backs UNs covid response plan with 10 crore dollar
Author
Riyadh Saudi Arabia, First Published Sep 21, 2020, 11:19 AM IST

റിയാദ്: കൊവിഡ് വിരുദ്ധ പോരാട്ടത്തിനായി ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ പത്തു കോടി ഡോളര്‍ നല്‍കി. ആഗോള തലത്തില്‍ കൊവിഡ് പ്രതിരോധത്തിനായാണ് ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ സഹായം നല്‍കിയത്. സൗദി അറേബ്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമിയാണ് ആഗോളതലത്തില്‍ കൊവിഡ് വിരുദ്ധ പോരാട്ടത്തിനായി പത്തു കോടി ഡോളറിന്റെ സഹായം നല്‍കിയത്.

യു.എന്‍ പദ്ധതിയുടെ ഭാഗമായി ലോകാരോഗ്യ സംഘടനക്കും യു.എന്‍ ഏജന്‍സികള്‍ നടത്തുന്ന മറ്റു പദ്ധതികള്‍ക്കുമാണ് സഹായം നല്‍കിയത്.
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചടങ്ങില്‍ അബ്ദുല്ല അല്‍ മുഅല്ലിമി സൗദിയുടെ സഹായം ഔപചാരികമായി കൈമാറി. 

Follow Us:
Download App:
  • android
  • ios