Asianet News MalayalamAsianet News Malayalam

സൗദിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ നല്‍കിയ അനുമതി പിന്‍വലിച്ചു

ജാഗ്രതയോടെ പഠിക്കുക എന്ന സേവനം വഴി തവക്കല്‍നാ വെബില്‍ വിദ്യാര്‍ഥിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയാണ് സ്‌കൂള്‍ ജീവനക്കാര്‍ ചെയ്യേണ്ടതെന്നും മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികള്‍ തവക്കല്‍നാ സിസ്റ്റത്തില്‍ ലഭിക്കുന്ന സ്റ്റാറ്റസിന്റെ കോപ്പി സ്‌കൂളില്‍ കാണിക്കുകയോ ഓഫീസിലേക്ക് എസ്.എം.എസ് അയക്കുകയോ ചെയ്യണം.

saudi banned  use of mobile phones inside schools
Author
Riyadh Saudi Arabia, First Published Sep 1, 2021, 4:47 PM IST

റിയാദ്: സൗദിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ നല്‍കിയ അനുമതി വിദ്യാഭ്യാസ മന്ത്രാലയം പിന്‍വലിച്ചു. വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ താല്‍ക്കാലിക അനുവാദം നല്‍കിയിരുന്നു. 

ജാഗ്രതയോടെ പഠിക്കുക എന്ന സേവനം വഴി തവക്കല്‍നാ വെബില്‍ വിദ്യാര്‍ഥിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയാണ് സ്‌കൂള്‍ ജീവനക്കാര്‍ ചെയ്യേണ്ടതെന്നും മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികള്‍ തവക്കല്‍നാ സിസ്റ്റത്തില്‍ ലഭിക്കുന്ന സ്റ്റാറ്റസിന്റെ കോപ്പി സ്‌കൂളില്‍ കാണിക്കുകയോ ഓഫീസിലേക്ക് എസ്.എം.എസ് അയക്കുകയോ ചെയ്യണം. വിദ്യാര്‍ഥികളും രക്ഷിതാക്കളും ജീവനക്കാരും ഉള്‍പ്പെടെ ഒരാളും സ്‌കൂളുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ആരോഗ്യ സ്ഥിതി മോശമാകുമെന്ന് സംശയിക്കുന്നത് ഉള്‍പ്പെടെ നിര്‍ബന്ധിത സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ സ്‌കൂളുകള്‍ക്ക് അനുവാദം നല്‍കാവുന്നതാണ്. ക്ലാസ് കഴിയുന്നത് വരെ സ്‌കൂള്‍ ഓഫീസില്‍ തന്നെ സൂക്ഷിക്കേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios