മുഴുവൻ സമയവും ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. ഇതിലൂടെ കൈമാറ്റ സേവനത്തിന്റെ പ്രയോജനം അതിവേഗം ഉപഭോക്താക്കൾക്ക് നേടാനും സാധിക്കും.
റിയാദ്: സൗദി അറേബ്യയിൽ വിവിധ ബാങ്ക് അകൗണ്ടുകൾക്കിടയിൽ അതിവേഗം പണം കൈമാറ്റം ചെയ്യാൻ സഹായിക്കുന്ന ഇൻസ്റ്റൻറ് പേയ്മെൻറ് സിസ്റ്റം സൗദി സെൻട്രൽ ബാങ്കിന് കീഴിൽ നിലവിൽ വന്നു. ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും പണം അയക്കാനും സ്വീകരിക്കാനും ഇൗ സംവിധാനത്തിലൂടെ കഴിയും. ഇതിന് ഒരു റിയാലിൽ കുറഞ്ഞ ഫീസാണ് ഈടാക്കുക.
ബാങ്കുകൾ തമ്മിലുള്ള പണം കൈമാറ്റത്തിനായി ഐബാൻ നമ്പറിന് പകരം മൊബൈൽ നമ്പർ ഉപയോഗിച്ചാൽ മതി. കൈമാറ്റത്തിന് മുമ്പ് സ്വീകരിക്കുന്ന ആളുടെ അക്കൗണ്ട് നമ്പർ ശരിയാണോയെന്ന് പരിശോധിക്കാനും ഈ സംവിധാനത്തിൽ സാധിക്കും. നിലവിൽ 20,000 റിയാലിൽ കവിയാത്ത സംഖ്യ ബാങ്കുകൾക്കിടയിൽ കൈമാറാൻ ഉപഭോക്താവിനെ ഈ സംവിധാനം അനുവദിക്കും.
മുഴുവൻ സമയവും ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. ഇതിലൂടെ കൈമാറ്റ സേവനത്തിന്റെ പ്രയോജനം അതിവേഗം ഉപഭോക്താക്കൾക്ക് നേടാനും സാധിക്കും. കൂടാതെ ഗുണഭോക്താവിനെ ബാങ്കിങ് സംവിധാനത്തിലേക്ക് ചേർക്കാതെ 2,500 റിയാലിൽ കവിയാത്ത സംഖ്യ ഉപഭോക്താവിന് കൈമാറാനും സാധിക്കും.
