റിയാദ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദി പൗരന്മാര്‍ക്കും സൗദിയിലെ പ്രവാസികള്‍ക്കും ചൈന സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‍പോര്‍ട്ടാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വ്യാഴാഴ്ച പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ചൈന സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ക്ക് തുടര്‍ന്ന് മറ്റ് നടപടികള്‍ നേരിടേണ്ടിവരും. വിലക്ക് മറികടന്ന് ഏതെങ്കിലും പ്രവാസികള്‍ ചൈനയില്‍ പോയാല്‍ അവരെ പിന്നീട് തിരികെ ചൈനയില്‍ പ്രവേശിപ്പിക്കുകയില്ലെന്നും അറിയിച്ചിട്ടുണ്ട്.