Asianet News MalayalamAsianet News Malayalam

റമദാൻ: സൗദിയിലെ കച്ചവട കേന്ദ്രങ്ങളിൽ വാണിജ്യ മന്ത്രാലയം അധികൃതരുടെ പരിശോധന

നേരിട്ട്​ നിരീക്ഷിക്കുന്നതിനു പുറമെ ഇലക്ട്രോണിക്​ ചരക്ക്​ മോണിറ്ററിങ്​ സംവിധാനമടക്കം പരിശോധക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്​. സാധനങ്ങളുടെ ഗുണമേന്മ, വില, ലഭ്യത തുടങ്ങിയവ പരിശോധിക്കുന്നുണ്ട്​. 

saudi commerce ministry conducts searches in retail outlets
Author
Riyadh Saudi Arabia, First Published Apr 5, 2021, 6:49 PM IST

റിയാദ്: റമദാൻ അടുത്തതോടെ കച്ചവട കേന്ദ്രങ്ങളിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കി. സാധനങ്ങളുടെ ലഭ്യതയും സാധനങ്ങളുടെ പുറത്ത്​ വില ഉപഭോക്താവിനു കാണുംവിധം രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന്​ ഉറപ്പുവരുത്താനും പൂഴ്‍ത്തിവെപ്പ്​, വിലവർധിപ്പിക്കൽ എന്നിവ തടയുന്നതിനുമാണ്​ രാജ്യത്തെ വിവിധ മേഖലകളിലെ മന്ത്രാലയ ബ്രാഞ്ച്​ ഓഫീസുകൾക്ക്​ കീഴിൽ സംഘം പരിശോധന ആരംഭിച്ചിരിക്കുന്നത്​. 

നേരിട്ട്​ നിരീക്ഷിക്കുന്നതിനു പുറമെ ഇലക്ട്രോണിക്​ ചരക്ക്​ മോണിറ്ററിങ്​ സംവിധാനമടക്കം പരിശോധക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്​. സാധനങ്ങളുടെ ഗുണമേന്മ, വില, ലഭ്യത തുടങ്ങിയവ പരിശോധിക്കുന്നുണ്ട്​. ചരക്കുകൾക്ക്​ അന്യായമായി വിലവർധിപ്പിക്കുന്ന കടയുടമൾക്കെതിരെ പരിശോധനാ വേളയിൽ തന്നെ പിഴ ചുമത്തുന്നുണ്ട്​. 

ഉപഭോക്തൃ താൽപര്യത്തിനു വേണ്ടി മാർക്കറ്റുകളിൽ പരിശോധന തുടരുമെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ‘ബലാഗ്​ തിജാരി’ എന്ന ആപ്പിലൂടെയോ 1900 എന്ന നമ്പറിലൂടെയോ അല്ലെങ്കിൽ മന്ത്രാലയത്തിന്റെ വെബ്​സൈറ്റിലൂടെയോ വിവരമറിയിക്കണമെന്നും വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios