പുല്‍വാമ ഭീകരാക്രമണത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശി പാകിസ്ഥാനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരുന്നതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചതോടെയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയശേഷം തിരികെ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

റിയാദ്: പാകിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നാട്ടിലേക്ക് മടങ്ങി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഇന്നുതന്നെ അദ്ദേഹം ഇന്ത്യയിലെത്തും.

പുല്‍വാമ ഭീകരാക്രമണത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശി പാകിസ്ഥാനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരുന്നതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചതോടെയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയശേഷം തിരികെ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയിലെത്തുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. സൗദിയിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളും ഉള്‍പ്പെട്ട സംഘം കിരീടാവകാശിയെ അനുഗമിക്കും.

ഊർജ്ജരംഗത്ത് ഉൾപ്പടെ പരസ്പര സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കും. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനുള്ള പങ്ക് ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജകുമാരനെ അറിയിക്കും. ഭികരസംഘടനകളെ ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടത്തിൽ സൗദിയുടെ പിന്തുണ ഇന്ത്യ തേടും.