ലോകത്തിലെ ഏറ്റവും വലിയ പത്ത് സമ്പന്ന നഗരമാക്കി മാറ്റാനാണ് പദ്ധതി. നിലവിൽ 40 സാമ്പത്തിക നഗരങ്ങളിലൊന്നാണ് റിയാദ്. 2030ഓടെ റിയാദിലെ ജനസംഖ്യ ഒന്നര കോടിയാകും.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിനെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, വ്യാവസായിക നഗരമാക്കാൻ പദ്ധതി പ്രഖ്യാപിച്ച് സൗദി കീരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. റിയാദിൽ കഴിഞ്ഞ ദിവസം സമാപിച്ച നാലാമത് ഫ്യുച്ചർ ഇൻവെസ്റ്റ്മെൻറ് സമ്മേളനത്തിലാണ് അദ്ദേഹം ഈ സമഗ്ര പദ്ധതി പ്രഖ്യാപിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ പത്ത് സമ്പന്ന നഗരമാക്കി മാറ്റാനാണ് പദ്ധതി. നിലവിൽ 40 സാമ്പത്തിക നഗരങ്ങളിലൊന്നാണ് റിയാദ്. 2030ഓടെ റിയാദിലെ ജനസംഖ്യ ഒന്നര കോടിയാകും. ലോകത്തെ ഏറ്റവും വലിയ വ്യവസായിക നഗരം റിയാദിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് മാസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടാകും. ഇതിനുവേണ്ടി റോയൽ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.
റിയാദിന്റെ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി വലിയ കരുതൽ ശേഖരം സൃഷ്ടിക്കും. സാമ്പത്തിക, വ്യവസായിക, ടൂറിസം വളർച്ചയിൽ റിയാദിന് മികച്ച അവസരമാണ് വരാനിരിക്കുന്നത്. പുതിയ സാമ്പത്തിക മേഖലകൾ സ്ഥാപിക്കും. വിവിധ മേഖലകളിൽ സാമ്പത്തിക നിക്ഷേപങ്ങൾ നടത്തും. വിനോദ സഞ്ചാര രംഗത്ത് വികസനത്തിന് പദ്ധതി. പരിസ്ഥിതി സംരക്ഷണം, നഗര സൗന്ദര്യവൽക്കരണം, തൊഴിൽ മേഖലകൾ സൃഷ്‌ടിക്കൽ തുടങ്ങിയവയും ഈ സമഗ്ര പദ്ധതിയിലുണ്ടാവും.
