മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ കിരീടാവകാശിയെ മദീന രാജകുമാരന്‍ ഫൈസല്‍ ബിന്‍ സല്‍മാനും ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും ചേര്‍ന്ന് സ്വീകരിച്ചു.
മദീന: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മദീനയിലെത്തി. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ കിരീടാവകാശിയെ മദീന രാജകുമാരന്‍ ഫൈസല്‍ ബിന്‍ സല്‍മാനും ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും ചേര്‍ന്ന് സ്വീകരിച്ചു.

സഹമന്ത്രിയും ക്യാബിനറ്റ് അംഗവുമായ തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, സൗദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, പ്രിന്‍സ് ബാദര്‍ ബിന്‍ അബ്ദുള്ള ബിന്‍ ഫര്‍ഹാന്‍, മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സില്‍ അംഗവും റോയല്‍ കോര്‍ട്ട് ഉപദേശകനുമായ ശൈഖ് ഡോ. സാദ് ബിന്‍ നാസര്‍ അല്‍ ശാത്രി, വാണിജ്യ മന്ത്രിയും വാര്‍ത്താ വിതരണ മന്ത്രിയുമായ ഡോ. മാജിദ് അല്‍ ഖസാബി എന്നിവര്‍ സൗദി കിരീടാവകാശിയെ അനുഗമിച്ചു.

