സൗദി അറേബ്യയിൽ നിലവിലുള്ള മൂല്യവർധിത നികുതി (വാറ്റ്) താൽക്കാലികം മാത്രമാണെന്നും അഞ്ചുവർഷം പൂർത്തിയാകുമ്പോൾ അവസാനിപ്പിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. 

റിയാദ്: സൗദി അറേബ്യയിൽ നിലവിലുള്ള മൂല്യവർധിത നികുതി (വാറ്റ്) താൽക്കാലികം മാത്രമാണെന്നും അഞ്ചുവർഷം പൂർത്തിയാകുമ്പോൾ അവസാനിപ്പിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. 

അഞ്ചിൽ നിന്ന് 15 ശതമാനമായി ഉയർത്തിയ തീരുമാനം താൽക്കാലികമാണ്. അഞ്ച് വർഷത്തിൽ കൂടുതൽ ആ തീരുമാനം നിലനിർത്തില്ല. അതുകഴിഞ്ഞാൽ ഒഴിവാക്കും. അതുപോലെ രാജ്യത്ത് ആദായ നികുതി ചുമത്താൻ പദ്ധതിയില്ലെന്നും ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസരിക്കവേ വ്യക്തമാക്കി. 

കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലനിന്ന അഞ്ച് ശതമാനം മൂല്യവർധിത നികുതി കഴിഞ്ഞ വർഷം ജൂലൈ ഒന്ന് മുതലാണ് 15 ശതമാനമായി ഉയർത്തിയത്. അതുമൂലം രാജ്യത്ത് നിത്യോപയോഗ സാധനങ്ങളടക്കം മുഴുവൻ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വില ഉയർന്നിരുന്നു. പൊതുവേ വിപണിയിൽ വിലക്കയറ്റത്തിനും ഇത് ഇടയാക്കിയിരുന്നു.

എന്നാൽ 15 ശതമാനമായി ഉയർത്തിയ നടപടി താൽക്കാലികം മാത്രമാണെന്നും അഞ്ചുവർഷം പൂർത്തിയാകുേമ്പാൾ അത് ഒഴിവാക്കുമെന്നും ആദായ നികുതി ഏർപ്പെടുത്തില്ലെന്നും കിരീടാവകാശി വ്യക്തമാക്കിയത് വലിയ ആശ്വാസം പകർന്നിരിക്കുകയാണ്. വരുമാന നികുതി ഏർപ്പെടുത്താനൊരുങ്ങുകയാണ് എന്ന പ്രചാരണവും വ്യാപകമായിരുന്നു.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona