റിയാദ്: വിമാനമാര്‍ഗം സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് വിദേശികള്‍ റിയാദ് കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സൗദി കസ്റ്റംസ് പരിശോധന നടത്തിയത്. യെമന്‍ സ്വദേശികളായ രണ്ട് പേരില്‍ നിന്ന് 4.60 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. 

കാലില്‍ കെട്ടിവെച്ച നിലയിലായിരുന്നു സ്വര്‍ണം  കണ്ടെടുത്തത്. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് രണ്ട് യാത്രക്കാരെയും അധികൃതര്‍ പ്രത്യേകം നിരീക്ഷിച്ചു. ബാഗുകളും മറ്റും പരിശോധിച്ച ശേഷം ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പരിശോധനയുടെ വിശദ വിവരങ്ങളടങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

വീഡിയോ ദൃശ്യങ്ങള്‍ കാണാം...
"