പെട്ടികൾക്കുള്ളിൽ കൈയ്യുറകൾക്കിടയിലും ഓറഞ്ചുകൾക്കിടയിൽ സ്റ്റെപ്പിനി ടയറുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യയിലേക്ക് (Saudi Arabia) തുറമുഖങ്ങൾ വഴി കടത്താൻശ്രമിച്ച വൻ മയക്കുമരുന്ന് (Narcotics) ശേഖരം കസ്റ്റംസ് പിടിച്ചെത്തു. ജിദ്ദയിലേയും വടക്കുപടിഞ്ഞാറൻ മേഖലയിലെ ദുബയിലേയും തുറമുഖങ്ങളിലേക്ക് എത്തിയ 24.83 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളാണ് പിടികൂടിയത്. പെട്ടികൾക്കുള്ളിൽ കൈയ്യുറകൾക്കിടയിലും ഓറഞ്ചുകൾക്കിടയിൽ സ്റ്റെപ്പിനി ടയറുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് വഴി എത്തിച്ച പ്ലാസ്റ്റിക് കൈയ്യുറകലുടെ കണ്ടെയ്‍നറില്‍ 2,060,000 മയക്കുമരുന്ന് ഗുളികകളാണുണ്ടായിരുന്നത്. ദുബ തുറമുഖത്ത് ഓറഞ്ച് കണ്ടെയ്‍നറിനുള്ളിലായിരുന്നു 423,926 മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയത് കണ്ടെത്തിയത്. സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി തുറമുഖങ്ങളില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിലും മയക്കുമരുന്ന് കണ്ടെത്തിയത്.
