Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ വന്‍ലഹരി മരുന്ന് വേട്ട; പിടിച്ചെടുത്തത് 16 ലക്ഷം നിരോധിത ഗുളികകള്‍

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോളുമായി ചേര്‍ന്ന് നടത്തിയ തുടരന്വേഷണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‍തു. മയക്കുമരുന്ന് അടങ്ങിയ ട്രക്ക് രാജ്യത്ത് സ്വീകരിക്കേണ്ടിയിരുന്നവരാണ് പിടിയിലായത്. 

Saudi customs thwart bid to smuggle Captagon pills through port
Author
Riyadh Saudi Arabia, First Published Aug 13, 2021, 10:05 PM IST

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് വന്‍മയക്കുമരുന്ന് വേട്ട. രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 16 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. തുറമുഖത്ത് കൊണ്ടുവന്ന ഒരു വാഹനത്തിന്റെ ഫ്ലോറില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോളുമായി ചേര്‍ന്ന് നടത്തിയ തുടരന്വേഷണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‍തു. മയക്കുമരുന്ന് അടങ്ങിയ ട്രക്ക് രാജ്യത്ത് സ്വീകരിക്കേണ്ടിയിരുന്നവരാണ് പിടിയിലായത്. രാജ്യത്ത് കള്ളക്കടത്തോ കസ്റ്റംസ് നിയമലംഘനങ്ങളോ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ സെക്യൂരിറ്റി റിപ്പോര്‍ട്ട് സെന്ററിന്റെ 1910 എന്ന നമ്പറില്‍ ബന്ധപ്പെട്ട് രഹസ്യമായി വിവരം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടത്തുന്ന അന്വേഷണത്തില്‍ കാമ്പുള്ളതായി കണ്ടെത്തിയാല്‍ പാരിതോഷികം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios