റിയാദ്: സൗദി അറേബ്യ പൂര്‍ണമായും കൊറോണ വൈറസ് വിമുക്തമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതുവരെ രാജ്യത്ത് ഒരാള്‍ക്ക് പോലും കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ചൈന ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെയും രോഗം ഭേദമായവരുടെയും കണക്കുകള്‍ ഉള്‍പ്പെടെയാണ് സൗദി അധികൃതരുടെ അറിയിപ്പ്.