Asianet News MalayalamAsianet News Malayalam

സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവൽക്കരണം നീട്ടിവച്ചു

സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവൽക്കരണം നീട്ടിവച്ചു. സാവകാശം നൽകാതെ ഈ മേഖലയിൽ ഉടനടി സൗദിവൽക്കരണം നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ബോട്ടുടമകൾ അറിയിച്ച പശ്ചാത്തലത്തിലാണ് പരിസ്ഥിതി^ജല മന്ത്രാലയത്തിന്റെ നടപടി.

Saudi extended nationalization in fishing sector
Author
Saudi Arabia, First Published Mar 14, 2019, 1:47 AM IST

റിയാദ്: സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവൽക്കരണം നീട്ടിവച്ചു. സാവകാശം നൽകാതെ ഈ മേഖലയിൽ ഉടനടി സൗദിവൽക്കരണം നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ബോട്ടുടമകൾ അറിയിച്ച പശ്ചാത്തലത്തിലാണ് പരിസ്ഥിതി^ജല മന്ത്രാലയത്തിന്റെ നടപടി.

മത്സ്യബന്ധനത്തിന് പോകുന്നു ഓരോ ബോട്ടിലും ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്ന് പരിസ്ഥിതി- ജല - കൃഷി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മത്സ്യബന്ധന മേഖലയിലെ സ്വദേശിവൽക്കരണത്തെക്കുറിച്ചു മന്ത്രാലയം കൂടുതൽ പഠനങ്ങൾ നടത്തുമെന്നും അതിനു ശേഷമേ ഇത് നടപ്പിലാക്കുവെന്നും മന്ത്രാലയം അറിയിച്ചു.

മലയാളികളുൾപ്പെടെ മുപ്പത്തിനായിരത്തിലേറെ വിദേശികളാണ് മത്സ്യബന്ധനമേഖലയിൽ ജോലിചെയ്യുന്നത്. ഇവരെ ഒറ്റയടിക്ക് ഒഴിവാക്കിയാൽ പകരം ജോലിക്കായി ഈ മേഖലയിൽ പ്രാഗൽഭ്യമുള്ള സ്വദേശികളെ കിട്ടില്ലെന്ന്‌ ബോട്ടുടമകൾ ചൂണ്ടിക്കാണിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് സ്വദേശിവൽക്കരണം നീട്ടിവെയ്ക്കാൻ മന്ത്രാലയം തീരുമാനിച്ചത്. ഇത് തീരപ്രദേശങ്ങളിലെ അതിർത്തി സുരക്ഷാ സേനയെയും അറിയിച്ചിട്ടുണ്ട്. പട്രോളിംഗ് സമയത്തു മൽസ്യബന്ധന ബോട്ടുകളെ സ്വദേശിവൽക്കരണത്തിന്റെ പേരിൽ തടയാതിരിക്കാനാണിത്. 

Follow Us:
Download App:
  • android
  • ios