ഉച്ചയ്ക്ക് 1.30ന് ജിസാനിലെത്തേണ്ട വിമാനം സംഭവത്തെ തുടര്‍ന്ന് നാല് മണിക്കൂര്‍ വൈകി. മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ പിന്നീട് സൗദിയിലെത്തിച്ചത്. 

ദുബായ്: പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചതിനാല്‍ ദുബായില്‍ നിന്ന് സൗദിയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനം അടിയന്തരമായി തിരിച്ചറക്കി. കഴി‌ഞ്ഞ ദിവസം ദുബായില്‍ നിന്ന് സൗദി അറേബ്യയിലെ ജിസാനിലേക്ക് യാത്ര തിരിച്ച ഫ്ലൈ ദുബായ് FZ 821 വിമാനമാണ് ദുബായ് അന്താരാഷ്ട്ര അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ അടിയന്തരമായി തിരിച്ചറിക്കയത്.

ഉച്ചയ്ക്ക് 1.30ന് ജിസാനിലെത്തേണ്ട വിമാനം സംഭവത്തെ തുടര്‍ന്ന് നാല് മണിക്കൂര്‍ വൈകി. മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ പിന്നീട് സൗദിയിലെത്തിച്ചത്. യാത്രക്കാര്‍ക്ക്ഭക്ഷണ-താമസ സൗകര്യങ്ങള്‍ ഒരുക്കിയാതായും ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫ്ലൈ ദുബായ് അധികൃതര്‍ അറിയിച്ചു.