ഇന്ത്യന്‍ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും പ്രധാനമന്ത്രിയെ സൗദി വിദേശകാര്യ മന്ത്രി അറിയിച്ചു.
റിയാദ്: സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ദില്ലിയില്‍ എത്തിയതാണ് സൗദി വിദേശകാര്യ മന്ത്രി.
ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സുദൃഢമായ ബന്ധം ഇവരും ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും പ്രധാനമന്ത്രിയെ സൗദി വിദേശകാര്യ മന്ത്രി അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിസ്ഥിതി സംരക്ഷിക്കാന്‍ സൗദി നടത്തുന്ന ശ്രമങ്ങളെ നരേന്ദ്ര മോദി പ്രശംസിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
